Friday, January 2, 2009

ഒരു കവിത

സ്നേഹത്തെ അളക്കുമ്പോള്‍....
സ്വപ്നങ്ങളില്‍ ഞാന്‍ നിന്‍റ്റെ സ്നേഹംഅറിയുന്നു...
ഏകാന്തതയില്‍, ഞാന്‍ കാറ്റിനൊപ്പംനിന്‍റ്റെ സ്നേഹത്തെ സ്പര്‍ശിക്കുന്നു -
(നല്ല കുളിര്‍മ്മയത്രെയത്).
അതിനും തുടര്‍ച്ചയായി ഞാന്‍നിന്നെ സ്നേഹിച്ചു തുടങ്ങുന്നു.
പിന്നെ നമുക്കിടയില്‍ സ്നേഹം വളരുന്നു.
കാണാതിരിക്കെ, കേള്‍ക്കാതിരിക്കെസ്നേഹത്തിന്‍റ്റെ മധുരമേറുന്നു -
(വിരഹത്തില്‍ സ്നേഹം ഇരട്ടിയ്ക്കുന്നുവത്രെ)
മറവിയില്‍ സ്നേഹം നാലിരട്ടിയാണ്;
മരണത്തിലത് ആയിരമാവുന്നു.
....................
മരണത്തിനേഴാം നാള്‍സ്നേഹം പകുക്കപ്പെടുന്നു.
പിന്നെയുമൊരുനാള്‍ ‍ഞാനും നീയുമില്ലാത്ത ശൂന്യതയുടെ
ഒരു വലിയ വൃത്തത്തിലേയ്ക്കത്
ചുരുങ്ങിയിരിക്കും.

ശ്രീ.........

2 comments:

  1. വിരഹത്തില്‍ സ്നേഹം ഇരട്ടിക്കുന്നു..കാണാതിരിക്കുമ്പോള്‍ ......

    നന്നായിരിക്കുന്നു...ഇനിയും പിറക്കട്ടെ സ്നേഹാക്ഷരങ്ങള്‍...

    ReplyDelete
  2. " വിരഹത്തില്‍ സ്നേഹം ഇരട്ടിയ്ക്കുന്നു " തികച്ചും തെറ്റാണു ഈ കാഴ്ചപാട്, ഭൂമി പരന്നാണ് എന്ന് വിശ്വസിച്ചത് പോലെ മാത്രം..... ലോകം മുഴുവന്‍ കണ്ണടച്ച് വിശ്വസിക്കുന്ന ഒന്നാണിത്, പക്ഷെ സത്യം അതല്ല... അത് വളരെ ആഴത്തില്‍ സംസാരിക്കാനുള്ള വിഷയം ആയതു കാരണം ഇവിടെ കഴിയില്ല.. പക്ഷെ, ഒന്ന് സത്യം.. ശ്രീയുടെ ഞാന്‍ വായിച്ച എല്ലാ വരികളിലും വല്ലാത്ത ആത്മാര്‍ഥത കാണുന്നു... ഹൃദയങ്ങളെ കീഴടക്കാന്‍ ഈ ശൈലിക്ക് കഴിയും, വളരെ മെല്ലെ മുന്നേറുക. എന്തായാലും, ഈ കാര്യത്തില്‍ എന്നെക്കാള്‍ എത്രെയോ ഉയരത്തില്‍ ആണ് നിങ്ങള്‍... പുതിയ രീതികള്‍, പുതിയ ചിന്തകള്‍, പുതിയ തലങ്ങള്‍, സൃഷ്ടിക്കാന്‍ ശ്രമിക്കണം.. ഒഴുക്കിന് ഒത്തു നീന്താന്‍ മരക്കഷ്ണത്തിനു കഴിയും, അതിനു "ജീവന്‍" ആവശ്യമില്ല. ഒഴുക്കിന് എതിരെ നീന്താന്‍ ശ്രമിക്കണം.... നന്‍മ വരട്ടെ, ഈശ്വരമംഗലം....

    ReplyDelete