Monday, March 30, 2009

ചിലന്തിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍


ചിലന്തിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍
ഒരു ചിലന്തി തീര്‍ത്ത വലയ്ക്കുള്ളിലകപ്പെട്ടതു
പോലെയാണെനിയ്ക്കിന്ന്.
എന്നെ ചുറ്റിവരിയുന്ന കറുത്തകൈകളെനിയ്ക്കു കാണാം-
അതിനുചുറ്റും വിറയ്ക്കുന്ന കറുത്തു തടിച്ച രോമങ്ങളും.

രാത്രിയുടെ ഉറക്കമില്ലായ്മകളില്‍പ്പെട്ടുഴറവേ
എന്നെ ചൂഴ്ന്നെത്തും ഭയം തീര്‍ക്കും
മുഖംമൂടികളെനിയ്ക്കവ്യക്തങ്ങളെങ്ങിലും- ചുവന്ന കണ്ണുകള്‍,വിഷപ്പല്ലുകള്‍
എല്ലാമെനിയ്ക്കു ചുറ്റും ഇപ്പോഴുമുണ്‍ട്.

എന്‍റ്റെ കണ്ണുകള്‍ക്കു കീഴില്‍ ഇന്ന്
കറുപ്പില്ല, വെളുപ്പുമില്ല-
ആരോ കോരിയൊഴിച്ച കടുംനിറങ്ങള്‍ തീര്‍ക്കും
ചായക്കൂട്ടുകള്‍ മാത്രം-പുതുമയേതുമില്ലാതെ.

ഒരു ചിലന്തി തീര്‍ത്ത വലയ്ക്കുള്ളിലകപ്പെട്ടതു
പോലെയാണെനിയ്ക്കിന്ന്.
ശബ്ദമില്ലാതെയും നിറമില്ലാതെയും എപ്പോഴും വന്നുചേരാനിടയുള്ള
അതിഥിയ്ക്കായ് കാത്തിരിപ്പാണിനി.

ഭീതി കനംതൂങ്ങുന്ന ഈ കാത്തിരിപ്പിനിടയില്‍
നഷ്ട്ടപ്പെട്ടവയെ,ഉപേക്ഷിയ്ക്കപ്പെട്ടവയെ,
സ്വപ്നവസന്തങ്ങള്‍ തീര്‍ത്തവയെ
എല്ലാമെല്ലാം ഓര്‍മിച്ചെടുക്കാം.

നടക്കാന്‍ തുടങ്ങിയിട്ടേറെ നേരമായിരിയ്ക്കണം
കാല്പാടുകള്‍ പതിയാത്ത വഴികളിലേയ്ക്ക് നോക്കിയിരിയ്ക്കാം-
ചിലന്തി തീര്‍ത്ത വലയ്ക്കുള്ളിലിരുന്ന്

മഞ്ഞിന്‍റ്റെ നേര്‍ത്ത തണുപ്പുമായെത്തുന്ന ഓര്‍മ്മപ്പെടുത്തലിനായി

8 comments:

  1. ദയവായി ഫോണ്ട് സൈസ് കൂട്ടുക. വായിക്കാനെ പറ്റുന്നില്ല, പ്രത്യേകിച്ച് വയസ്സന്മാര്‍ക്ക്

    ReplyDelete
  2. വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെങ്കിലും ചില ഭാഗങ്ങളില്‍ ഗദ്യം കൂടുതലാണ്.
    ഇനിയും ഒരുപാട് എഴുതുക
    ആശംസകള്‍
    :-)
    ഉപാസന

    ReplyDelete
  3. ഗദ്യയ ഭാഗങ്ങള്‍ ഒഴിവാക്കുക... അല്ലെങ്കില്‍ നല്ലതുപോലെ ഉണ്ടാവണം.
    അശയം നല്ലതായിരുന്നു, ആസ്വാദകര്‍ക്ക് പല മാനങ്ങളില്‍ ചിന്തിക്കുവാന്‍ അവസരമുണ്ടായിരിക്കുന്നു..

    “ശബ്ദമില്ലാതെയും നിറമില്ലാതെയും എപ്പോഴും വന്നുചേരാനിടയുള്ള
    അതിഥിയ്ക്കായ് കാത്തിരിപ്പാണിനി.“

    നല്ല ആശയം പക്ഷെ ചുമ്മാ പറയുന്നതു പോലെ തോന്നുന്നു.

    ReplyDelete
  4. ഓര്‍മ്മപ്പെടുത്തലുകള്‍!!!!!!!!!!

    വിഹ്വലതകളും കാത്തിരിപ്പും....

    നന്നായി ചേച്ചീ...

    ReplyDelete
  5. ഈ വരികളില്‍ എന്റെ ജീവിതമാണോ ശ്രീ എന്നു തോന്നിപ്പോയി, നല്ല വരികള്‍ , നല്ല കവിത????

    ഭീതി കനംതൂങ്ങുന്ന ഈ കാത്തിരിപ്പിനിടയില്‍
    നഷ്ട്ടപ്പെട്ടവയെ,ഉപേക്ഷിയ്ക്കപ്പെട്ടവയെ,
    സ്വപ്നവസന്തങ്ങള്‍ തീര്‍ത്തവയെ
    എല്ലാമെല്ലാം ഓര്‍മിച്ചെടുക്കാം.

    ReplyDelete
  6. kaathirippu... athu chilappol ananthavum, allathappol ....!

    Manoharam, Ashamsakal...!!!

    ReplyDelete
  7. kollam sree.........chilanthi valakullile spandanangal, athella onnu koode cheruka....aduthathayi oru niramulla , sughandamulla, kulirmayulla bloginayi kathirikatte?.......

    ReplyDelete