Saturday, October 7, 2017

കാത്തിരിപ്പ്....
സ്വർഗ്ഗവാതിൽ കടന്നെത്തുന്ന തണുത്ത വിരൽത്തുമ്പിനായുള്ള
കാത്തിരിപ്പാണ്: അടഞ്ഞ വാതിലിനിപ്പുറം
കറുപ്പ് പടർന്ന ശൂന്യതയാണ് -
നിറസാന്നിദ്ധ്യമില്ലാത്ത വല്ലാത്ത മടുപ്പ്.
നിഴൽപ്പാടുകൾക്കുമകലെ തണുത്ത കരം പിടിച്ച്
നനഞ്ഞ മഴരാവുകൾ: പറന്നകന്നു പോയ
വെളുത്ത അപ്പൂപ്പൻതാടികൾ -
നിനവുകൾ വിട്ടുണരുമ്പോൾ നഷ്ടപ്പെട്ടവ.
തെളിഞ്ഞ ആകാശം പോലെ എന്നെ
പിൻതുടർന്നിരുന്ന ചിരിമലരുകൾ
നിലാവിലലിഞ്ഞുപോയ എന്റെ യൗവനം.
ഇന്ന്, വിഷാദമാണ്.
വാർദ്ധക്യത്തിന്റെ ഹൃദയതാളം.
ഇന്ന്,
സ്വർഗ്ഗവാതിൽ കടന്നെത്തുന്ന തണുത്ത വിരൽത്തുമ്പിനായുള്ള
കാത്തിരിപ്പാണ്....
ശ്രീ_6/9/17.

1 comment:

  1. കാത്തിരിപ്പിനൊടുവിൽ ഒരു തണുത്ത കാറ്റ് കണ്പോള കളെ മറക്കും... സ്വർഗവത്തിൽ തുറന്നു വരുന്ന തണുത്ത കാറ്റ്

    ReplyDelete